India, News

ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍

keralanews the central government has given the same features for driving licenses and registration certificates

മുംബൈ:ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍.ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഏകീകൃത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒരേ രൂപം നല്‍കുന്നത്.ഒക്ടോബര്‍ ഒന്ന്‌ മുതല്‍ ഈ ഏകീകൃത സംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ ക്യൂ.ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങിയ ആറ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ആക്കുന്നതോടെ ലൈസന്‍സ് ഉടമ കഴിഞ്ഞ പത്ത് വര്‍ഷം നേരിട്ട ശിക്ഷ നടപടി, പിഴ തുടങ്ങിയ കാര്യങ്ങള്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കും.ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തലവാചകത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രയൊടു കൂടിയ പുതിയ ലൈസന്‍സില്‍ ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും ഉണ്ടാകും.മുന്‍വശത്ത് രക്തഗ്രൂപ്പും ലൈസന്‍സിന്റെ പിറകുവശത്ത് ക്യു.ആര്‍.കോഡും പതിപ്പിച്ചിരിക്കും.ഇരുവശങ്ങളിലും ലൈസന്‍സ് നമ്ബരും മോട്ടോര്‍ വാഹന വകുപ്പിന്റെ മുദ്രയും പതിപ്പിച്ചതായിരിക്കും പുതിയ ലൈസന്‍സ്.

Previous ArticleNext Article