ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകരാറിൽ.രാജ്യത്തെ 86% ശതമാനം നോട്ടുകളും റദ്ധാക്കിയതിന്റെ ഫലം.യാധൊരു മുന്നൊരുക്കവുമില്ലാതെ രാജ്യത്തെ 500,1000 രൂപ നോട്ടുകൾ പിൻവലിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
അതിനു പകരമായി ഇറങ്ങിയ 2000 രൂപ നോട്ടുകളും ഉടൻ പിൻവലിക്കാനാണ് സാധ്യത.പെട്ടെന്ന് അടിച്ചിറക്കിയ ഈ നോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ കുറവാണ്,500 രൂപ നോട്ടുകളിലും പല അച്ചടിപ്പിശകുകളും ഉണ്ട്.
രൂപയുടെ മൂല്യം മൂന്നര വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്കാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്.
ആവശ്യത്തിനുള്ള നോട്ടുകൾ എടിഎം കൗണ്ടറുകളിൽ ഇനിയും എത്തിയിട്ടില്ല.
ഇതിനെയൊക്കെ തുടർന്ന് റിസേർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചേക്കുമെന്നു സൂചനയുണ്ട്.അദ്ദേഹം ഇതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ട്.
എല്ലാത്തിന്റെയും കുറ്റം ഊർജിത് പട്ടേലിന്റെ പേരിലിട്ട് തലയൂരാൻ നേതാക്കൾ മോദിയോട് ആവശ്യപെട്ടിട്ടുണ്ട് എന്നും റിപോർട്ടുണ്ട്.
ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും റിസേർവ് ബാങ്ക് ഗവർണറുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.
ജനങ്ങളുടെ ദുരിതം കൂടാതെ രൂപയുടെ മൂല്യവും ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താണ് പോയത് രാജ്യത്തെ വളരെ പ്രതിസന്ധിയിലാക്കും എന്ന് ജിയോജിത് പാരിബ സർവീസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായരും അഭിപ്രായപ്പെട്ടു.