Kerala, News

പരീക്ഷയെ ധൈര്യപൂർവ്വം നേരിടുന്നതിനുള്ള കൗൺസിലിംഗ് പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

keralanews kannur district panchayath with counseling project to students writing exams

കണ്ണൂർ:പരീക്ഷാകാലത്തെ  കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനും പരീക്ഷയെ ധൈര്യപൂർവ്വം നേരിടുന്നതിനുമായി സധൈര്യം എന്ന പേരിൽ കൗൺസിലിംഗ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്തും സയൻസ് പാർക്കും.ഒരു ഫോൺ കോളിലൂടെ കുട്ടികളുടെ മാനസിക സമ്മർദം ഇല്ലാതാക്കുന്ന പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്.പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും കൗൺസിലറുമായ എം.വി സതീഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ മിച്ച കൗൺസിലർമാരുടെ ഒരു സംഘത്തെയാണ് വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. വീഡിയോ കോൺഫറൻസുകളിലൂടെയും കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.കൗൺസിലിംഗ് ആവശ്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം 5.30 മുതൽ 8.30 വരെയും കൗൺസിലർമാരെ വിളിക്കാം. ഫോൺ നമ്പറുകൾ:എം.വി സതീഷ്:9495369472, ശ്യാമിലി കണ്ണാടിപ്പറമ്പ:9544741525, രാധാകൃഷ്ണൻ ശ്രീകണ്ഠപുരം:9496360562, ശ്രീജേഷ് തലശ്ശേരി:8861865996, പി.ഡയാന:8547371328. എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി നിലവിൽ സയൻസ് പാർക്കിൽ നടന്നുവരുന്ന കൗൺസിലിംഗ് പരിപാടിക്ക് പുറമെയാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി.

Previous ArticleNext Article