Kerala

സംസ്ഥാനത്തു ഹർത്താൽ പൂർണ്ണം

സംസ്ഥാനത്തു ഇന്ന് പ്രതിപക്ഷ ഹർത്താൽ പൂർണം.
സംസ്ഥാനത്തു ഇന്ന് എൽഡിഎഫ് ഹർത്താൽ പൂർണം.

തിരുവനന്തപുരം:സംസ്ഥാനത്തു എൽഡിഎഫ് ഹർത്താൽ തുടങ്ങി.ഇന്ന് രാവിലെ ആറ്‌ മുതലാണ് ഹർത്താൽ.കേന്ദ്രസർക്കാറിന്റെ നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി ഇടത് പക്ഷ പാർട്ടികൾ  ഹർത്താലിന് ആഹ്വാനം ചെയ്തത്.

ബാങ്കുകളെയും ശബരിമല,ഗുരുവായൂർ തീർത്ഥാടന കേന്ദ്രങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യ ബസ്സുകൾ പൂർണമായും, കെഎസ്ആർസിടി ബസുകൾ ഭാഗികമായും സർവ്വീസ് നടത്തുന്നുണ്ട്. മിക്കവാറും ജില്ലകളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെ  തുറന്ന് പ്രവർത്തിച്ചില്ല.

റെയിൽവേ സ്റ്റേഷനുകളിലും  ബസ്റ്റാന്റുകളിലും മറ്റും എത്തപ്പെടുന്ന ജനങ്ങൾക്ക്  ബദൽ  സംവിദാനങ്ങൾ  ഒന്നും  തന്നെ  ഇതേ വരെ  ഏർപ്പെടുത്തിയിട്ടില്ല.

ഹർത്താൽ പൂർണം.
ഹർത്താൽ ദിനത്തിൽ കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരം.
Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *