Kerala, News

കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പോലീസുകാർക്കും പങ്കെന്ന് സൂചന;കുറ്റപത്രം ഇന്ന് സമർപ്പിക്കും

keralanews hint that police also involved in kochi beauty parlour firing case and charge sheet will be submitted today

കൊച്ചി:കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ് അന്വേഷണം വഴിത്തിരിവിൽ. സംഭവത്തിൽ കൊച്ചിയിലെ പോലീസുകാർക്കും പങ്കെന്ന് സൂചന.വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്‌ഐ മുന്‍കൂട്ടി അറിയിച്ചെന്ന് ലീന മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയെ ചോദ്യം ചെയ്തു.അതേസമയം, മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കമുണ്ടെന്നും ആരോപണമുണ്ട്.ക്രൈംബ്രാ‌ഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച്‌ ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള റിപ്പോര്‍ട്ടില്‍ ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍‍ത്ത തിരിച്ചറിയാത്ത രണ്ടുപേരെയാണ് ആദ്യ രണ്ട് പ്രതികളാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെനഗലില്‍ പിടിയിലായ പൂജാരിയെ രാജ്യത്തെത്തിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി മലയാളത്തിലെ ഒരു പ്രമുഖ ചാനലിനെ  വിളിച്ചിരുന്നു. കൃത്യത്തിന് പിന്നില്‍ രവി പൂജാരി തന്നെയാണ് തെളിഞ്ഞതോടെയാണ് ക്രൈംബ്രാ‌ഞ്ച് ആദ്യ കുറ്റപത്രം തയാറാക്കിയത്.

Previous ArticleNext Article