India, News

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്സേന മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കും

keralanews india will express protest in diplomatic level for the mental harrasement to abhinadan varthaman

ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്സേന മാനസികമായി പീഡിപ്പിച്ചതിന് ഇന്ത്യ നയതന്ത്ര തലത്തില്‍ പ്രതിഷേധമറിയിക്കും.പാകിസ്ഥാന്‍ തടങ്കലില്‍ ശാരീരിക മര്‍ദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാന്‍ കരസേനയും ഐഎസ്‌ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി . ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് കാട്ടി നയതന്ത്രതലത്തില്‍ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.വ്യോമസേനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതിന് ശേഷം ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുക്കും.ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍സ ചികിത്സയിലുള്ള അഭിനന്ദന്റെ നട്ടെല്ലിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും അവര്‍ വ്യക്തമാക്കി. അഭിനന്ദന് ഈ ആഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നാണ് സൂചന.പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ശാരീരികമായി മര്‍ദ്ദനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മാനസികമായി വളരെ യാതന അനുഭവിക്കേണ്ടി വന്നെന്ന് അഭിനന്ദന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.

Previous ArticleNext Article