തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുൻപിൽ പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി.തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തില്‍ കയറിയാണ് എംപാനല്‍ ജീവനക്കാരായിരുന്ന കണ്ടക്ടര്‍മാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.അധികൃതരെത്തി ഇവരെ താഴെയിറക്കി.പിരിട്ടുവിട്ട മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ടക്ടര്‍മാര്‍ സമരം നടത്തുന്നത്. ഇതിനിടെ നേരത്തേയും സമരക്കാരില്‍ ചിലര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.