India, News

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക

keralanews do not take military action against india said america to pakistan

വാഷിങ്ങ്ടൺ:ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക.ഇന്ത്യയോടും പാകിസ്താനോടും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും പാക് ഭീകരയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രെട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയുമായും മൈക്ക് പോംപിയോ വെവ്വേറെ ചര്‍ച്ച നടത്തി.  ”മേഖലയില്‍ സമാധാനം പാലിക്കണം. ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ മേഖലയില്‍ നടത്തരുത്. അതിര്‍ത്തി മേഖലയില്‍ ഉള്ള ഭീകരക്യാംപുകള്‍ക്കെതിരെ ഉടനടി പാകിസ്ഥാന്‍ എടുത്തേ മതിയാകൂ.” മൈക്ക് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഇന്നലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. പക്ഷേ ഇനി സമാധാനം പാലിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെടുന്നുണ്ട്.

Previous ArticleNext Article