India, News

പുൽവാമ ഭീകരാക്രമണം;തിരിച്ചടിക്കാനുറച്ച് ഇന്ത്യ;പാകിസ്താനെ ഒറ്റപ്പെടുത്തുമെന്ന് അരുണ്‍ ജെയ്റ്റ്ലി

keralanews pulwama terrorist attack will ensure pakisthan to be isolated says arun jaitley

ഡൽഹി:പുൽവാമ ഭീകരാക്രമണത്തിനതിരെ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാവിലെ  9.15 ഓടെ ചേര്‍ന്ന മന്ത്രിസഭ സുരക്ഷാ സമിതി യോഗം അവസാനിച്ചു.അന്താരാാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാകിസ്താന് നല്‍കിയിരുന്ന സൗഹൃദരാഷ്ട്ര പദവി (മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) എടുത്ത് മാറ്റിയതായും ജയ്റ്റ്ലി അറിയിച്ചു.പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചതായി ജെയ്റ്റ്ലി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണം നടത്തിയവരും സഹായം ചെയ്തവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ കൂടാതെ സൈനിക തലവന്‍മാരും പങ്കെടുത്തു.

Previous ArticleNext Article