മട്ടന്നൂർ:മട്ടന്നൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥികളടക്കം ഒൻപതുപേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിൽ ഒൻപതുമണിയോടെയാണ് ആക്രമണം.നെല്ലൂന്നി,ശിവപുരം,വെമ്പടി, പരിയാരം എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഇവർ മട്ടന്നൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സതേടി.മണക്കായിയിലെ കെ.സൗമിനി(66),ഇടപഴശ്ശിയിലെ പി.ഉഷ(38),പരിയാരത്തെ പി.എ യൂസഫ്(47),പരിയാരം യു.പി സ്കൂൾ വിദ്യാർത്ഥിയായ വെമ്പടിയിലെ നജഫാത്തിമ(12),ശിവപുരം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി വിപി ഫർസാന,നെല്ലൂന്നിയിലെ ശ്രീജ(36),കാർത്തിക്(24),കൊളാരിയിലെ സി.എച് അലിയാർ(55),കൊളാരിയിലെ അമ്പിളി(28) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.റോഡിന്റെ നിർമാണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന സൗമിനിക്ക് പണിക്കിടെയാണ് കടിയേറ്റത്.വിദ്യാത്ഥികൾ സ്കൂളിലേക്ക് പോകുമ്പോഴാണ് നായയുടെ കടിയേറ്റത്.റോഡിൽ വാഹനത്തിനായിkatthu നിന്നവരാണ് മറ്റുള്ളവർ.മട്ടന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala, News
മട്ടന്നൂരിൽ തെരുവുനായ ആക്രമണം; വിദ്യാർഥികളടക്കം ഒൻപതുപേർക്ക് നായയുടെ കടിയേറ്റു
Previous Articleപരിയാരത്ത് കിണറിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു