
കണ്ണൂർ:എ എന്‍ ഷംസീർ എംഎൽഎയുടെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഒരാള്‍ പിടിയില്‍.പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര് സതീഷ് ആണ് പിടിയിലായത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയുണ്ടായ ഹർത്താലുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് എംഎല്‍എയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബേറ് നടന്നത്.പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. തലശ്ശേരി സിഐ എം പി ആസാദ്,ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്പിയുടെ ക്രൈം സ്വകാഡ് എന്നിവരങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു.