തിരുവനന്തപുരം: സുപ്രീംകോടതിയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ച ബോര്‍ഡ് തീരുമാനത്തെച്ചൊല്ലിയുള്ള ദേവസ്വം പ്രസിഡന്റും കമ്മിഷണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പത്മകുമാറിന്റെ പരസ്യ നിലപാടുകള്‍ക്കെതിരെ എന്‍ വാസു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചു.ശബരിമല യുവതീ പ്രവേശന വിധിയില്‍ പുനപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടില്‍ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല, എന്നാല്‍ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകൃരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു.ഇന്നലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എ.കെ.ജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ബോര്‍ഡിലെ ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണര്‍ അറിയിച്ചതായാണ് സൂചന.അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പത്മകുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കിയതായാണ് സൂചന.എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ പ്രശ്ങ്ങള്‍ ഇല്ലെന്നും പ്രസിഡന്റും കമ്മിഷണറും തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി ചര്‍ച്ച ചെയ്തത് റിവ്യുഹര്‍ജികള്‍ മാത്രമായിരുന്നെന്നും സാവകാശ ഹര്‍ജി ഈ സമയത്ത് പ്രസക്തമല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സുപ്രീം കോടതി നിലപാട് നേരത്തെ തന്നെ ബോര്‍ഡ് അംഗീകരിച്ചതാണ്. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും മന്ത്രി പറഞ്ഞു.