India, News

മമതയ്ക്ക് തിരിച്ചടി;കൊൽക്കത്ത കമ്മീഷണർ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുൻപിൽ ഹാജരാകണമെന്ന് സുപ്രീം കോടതി

keralanews supreme court order that the calcutta commissioner should appear before the cbi for questioning

കൊൽക്കത്ത:സി.ബി.ഐ- ബംഗാള്‍ പൊലീസ് തര്‍ക്ക കേസില്‍ മമത സര്‍ക്കാരിന് തിരിച്ചടി. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം. അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. കോടതിയലക്ഷ്യ പരാതിയില്‍ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് അയക്കും.ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനാണ് സിബിഐ അവിടെ എത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ നിരവധി വിവരങ്ങള്‍ പോലീസില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്നുവെന്ന് സിബിഐ പറഞ്ഞു. അന്വേഷണത്തില്‍ മുഖ്യപ്രതിയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ കൈമാറിയില്ലെന്നും സിബിഐ ആരോപിച്ചു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതില്‍ ഉണ്ടായിരുന്നു. കൂടാതെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും കൈമാറിയില്ല.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.

Previous ArticleNext Article