ജറുസലേം:ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും കാട്ട് തീ പടരുന്നു.മൂന്നു ദിവസമായി ഇത് തുടരുകയാണ്.കാട്ടു തീ ഹൈഫ സിറ്റിയിലേക്കും പടര്‍ന്നു.പലയിടങ്ങളിലും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.ജറുസലേം-ടെല്‍ അവീവ് ദേശീയ പാതയും അടച്ചു.
കാട്ടു തീ നിയന്ത്രിക്കാനാകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ലോകരാജ്യങ്ങളുടെ സഹായം തേടി.തുര്‍ക്കി ഇസ്രായലിലേക്ക് വിമാനങ്ങളയച്ചു.ഗ്രീസ്,ക്രോയേഷ്യ,റഷ്യ രാജ്യങ്ങളും സഹായം അറിയിച്ചിട്ടുണ്ട്.
കനത്ത വേനല്‍ ചൂടാണ് ഇപ്പോള്‍ ഇസ്രായേലില്‍.കാടുകളില്‍ നിന്നും തീ നഗരങ്ങളിലേക് വ്യാപിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.നിരവധി വീടുകളും മറ്റും കത്തി നശിച്ചു.എങ്കിലും ഇത് വരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ആരെങ്കിലും തീവെച്ചതാണോയെന്നും സംശയിക്കുന്നതായി വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.