Kerala, News

എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു

keralanews the hunger strike of endosulfan victims infront of secretariate withdrawn

തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിതബാധിതർ സെക്രെട്ടെറിയേറ്റിന് മുൻപിൽ നടത്തിവന്നിരുന്ന പട്ടിണി സമരം ഒത്തുതീർന്നു.സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.അമ്മമാരും കുഞ്ഞുങ്ങളും അഞ്ചുദിവസമായി തുടർന്നുവന്നിരുന്ന സമരമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലൂടെ അവസാനിച്ചത്.മുഖ്യമന്ത്രി ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയാണെന്ന് സമരസമിതി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറിയിച്ചു.സമരപന്തലിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന നിരാഹാര സമരവും ഇതോടെ അവസാനിപ്പിച്ചു. സമരം പൂർണ്ണവിജയമാണെന്ന് സമരസമിതി മാധ്യമങ്ങളെ അറിയിച്ചു.കൂടുതൽ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്താൻ ചർച്ചയിൽ ധാരണയായി.ദുരിതബാധിതരുടെ പുനരധിവാസവും കടം എഴുതിത്തള്ളലുമടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പ്ലാന്റേഷൻ പരിധിയിലെ 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന തീരുമാനം മാറ്റണമെന്നുള്ളതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.ഇതനുസരിച്ച് മറ്റ് 27 പഞ്ചായത്തുകളിലെയും മൂന്നു മുനിസിപ്പാലിറ്റികളിലെയും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് സർക്കാർ സമ്മതിച്ചു.

Previous ArticleNext Article