കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രേവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി.വെന്റിലേറ്ററില്‍ നിന്ന് ശ്രീനിവാസനെ മാറ്റി. രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. 24 മണിക്കൂറുകൂടെ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണവും തുടരും. ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫ്ളൂയിഡ് കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയത്.രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതല്‍ തന്നെ ശ്രീനിവാസന് ചികിത്സ തേടുന്നുണ്ട്. ശ്വാസകോശത്തില്‍ നിന്ന് ഫ്ളൂയിഡ് നീക്കാനുള്ള ചികിത്സയും ഫലപ്രദമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.ജോലി സമ്മര്‍ദ്ദം കാരണമാവാം രക്തസമ്മര്‍ദ്ദം കൂടിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
Kerala, News
നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി;വെന്റിലേറ്ററിൽ നിന്നും മാറ്റി
Previous Articleകണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ഛയങ്ങൾ നിർമിക്കും