തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് സമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ 1100 രൂപ പെന്ഷന് ലഭിക്കുന്നത് 1200 രൂപയായി ഉയരുന്നതാണ്.5 വർഷംകൊണ്ട് ക്ഷേമപെൻഷൻ 1500 രൂപയാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.വികലാംഗ പെന്ഷന് 500 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ പെന്‍ഷനുകള്‍ 500 രൂപയായിരുന്നുവെന്നും അത് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചെന്നും തോമസ് ഐസക്ക് അറിയിച്ചു.375 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ചിലവഴിക്കും. പഞ്ചായത്തുകളില്‍ രണ്ടോ മൂന്നോ മൂന്നോ വാര്‍ഡുകളില്‍ പകല്‍ വീടുകള്‍ സ്ഥാപിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടങ്ങള്‍. അതിന് പുറമെ ഇവയ്ക്ക് 5000 രൂപ ഗ്രാന്റും അനുവദിച്ചു.