ന്യൂഡൽഹി:ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും സുപ്രീം കോടതിയെ സമീപിച്ചു.ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് നാളെ തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളും മറ്റ് സുരക്ഷാ ഭീഷണിയെയും വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ജനുവരി രണ്ടിനാണ് കൊയിലാണ്ടി സ്വദേശിനി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശിനി ബിന്ദുവും ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിനു ശേഷം വധഭീഷണിയെ തുടര്‍ന്ന് കുറെ നാള് രണ്ടുപേരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു.