തിരുവനന്തപുരം:ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല പണിമുടക്ക്.കെഎസ്ആര്‍ടിസി എംഡിയുമായി യൂണിയന് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുംവരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം യൂണിയന് നേതാക്കള്‍ പറഞ്ഞു.കെഎസ്ആര്‍ടിസി എംഡിക്കെതിരെയും യൂണിയന് നേതാക്കള്‍ രംഗത്തെത്തി.എംഡി ചര്‍ച്ചയില്‍ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചതെന്നും യൂണിയന് നേതാക്കള്‍ ആരോപിച്ചു.കെഎസ്ആര്‍ടിസിയില്‍ സാമ്ബത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസി അനിശ്ചിതകാലപണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്മാറണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെങ്കില് സര്‍ക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആര്‍ടിസി എംഡി മുന്നറിയിപ്പ് നല്കി.
Kerala, News
ചർച്ച പരാജയം;ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്
Previous Articleകണ്ണൂർ വിമാനത്താവളത്തിൽ ഇന്ധന നികുതിയിളവ് ആഭ്യന്തര സർവീസിന്