തിരുവനന്തപുരം:കൊല്ലം ബൈപാസ് ഉൽഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ബൈപ്പാസ് ഉദ്ഘാടനത്തിനായി കൊല്ലത്തേക്ക് തിരിക്കും.ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്.കൊല്ലം എംരാജഗോപാൽ,രാജഗോപാൽ, ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപി,വി മുരളീധരൻ, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്, കെ സോമപ്രസാദ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരന്, കെ രാജു എന്നിവരും വേദിയിലുണ്ടാവും.ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന് പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് വിവാദമുയർത്തിയിരുന്നു.