കാസർകോഡ്:സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള ‘കായകല്പ’ പുരസ്കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്.സംസ്ഥാനത്തെ 50 ഓളം ജില്ലാ-ജനറല്‍ ആശുപത്രികളില്‍ നിന്നുമാണ് കാസര്‍കോട് ജില്ലാ ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ആശുപത്രിയായി തിരഞ്ഞെടുത്തത്.ഗ്രാമീണ ആരോഗ്യ മിഷന്റെ ഈ പുരസ്കാരം ലഭിക്കുന്ന മലബാര്‍ മേഖലയിലെ ലഭിക്കുന്ന ആദ്യ ആശുപത്രിയെന്ന നേട്ടവും ഇതോടെ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ ആശുപത്രി സ്വന്തമാക്കി.50 ലക്ഷം രൂപയാണ് പുരസ്കാര തുക.തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് വിതരണം ചെയ്യും. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസറുടെ നേതൃത്വത്തിൽ വൃത്തി, പരിസര ശുചിത്വം, ഭൗതിക സാഹചര്യങ്ങള്‍, രോഗീ ബോധവത്കരണം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്കരണം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് മികച്ച ആശുപത്രിയെ തിരഞ്ഞെടുത്തത്.ജില്ലയിലെ ആശുപത്രികളുടെ ചരിത്രത്തിലാദ്യമായി മൂന്നേകാല്‍ ലക്ഷം രോഗികളാണ് ഒ പി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെത്തിയത്. 16,000 രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി, ആര്‍എംഒ ഡോ. റിജിത് കൃഷ്ണന്, ഡോ. റിയാസ്, ജില്ലാ ക്വാളിറ്റി ഓഫീസര്‍ ലിബിയ എം. സിറിയക്, നഴ്സിംഗ് സൂപ്രണ്ടുമാരായ ലിസി,രജനി, കോ ഓര്‍ഡിനേറ്റര്‍ ദിനേശ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സേതുമാധവന്, ഹെഡ് നഴ്സ് അച്ചാമ്മ എന്നിവരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടു കൂടി നടത്തിയ പ്രവർത്തനങ്ങളാണ് ആശുപത്രിയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.
Kerala, News
സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള ‘കായകല്പ’ പുരസ്കാരം കാസര്‍കോട് ജില്ലാ ആശുപത്രിക്ക്
Previous Articleപയ്യന്നൂരിൽ ഇലക്ട്രിക്ക് കടയിൽ വൻ തീപിടുത്തം