തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വനിതാ മതില്‍ ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്.നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. ദേശീയപാതയില്‍ റിഹേഴ്സലിന് ശേഷമാണ് വനിതാ മതില്‍ തീര്‍ത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്‍റെ ഇടതുവശത്തു സ്ത്രീകള്‍ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതില്‍ നില്‍ക്കുക.ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം നടക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്.ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.വയനാട്,ഇടുക്കി, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിൽ വനിതാമതിൽ ഇല്ല.കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം,ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ അണിചേർന്നത്.മറ്റുജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു.
Kerala, News
സ്ത്രീലക്ഷങ്ങൾ അണിനിരന്നു;വൻ മതിലായി വനിതാമതിൽ ഉയർന്നു
Previous Articleവനിതാമതിൽ ഇന്ന്;50 ലക്ഷം സ്ത്രീകൾ അണിനിരക്കും