Kerala, News

സെക്രെട്ടെറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവന്നിരുന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

keralanews shobha surendran who was on hunger strike infront of secretariate shifted to hospital due to bad health

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സെക്രെട്ടെറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവന്നിരുന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.പത്തു ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താന്‍ ഡോക്ടര്‍മാര്‍ നിരദേശിച്ചിട്ടും നിരാഹാരം അവസാനിപ്പിക്കാതെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു അറസ്റ്റ് .വൈകുന്നേരം നാലരയോടെയാണ് അറസ്റ്റ് ചെയ്തത്.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ശോഭാ സുരേന്ദ്രന് പകരം നിരാഹാരമനഷ്ഠിക്കും.അതേസമയം ശബരിമല വിഷയത്തിൽ ബിജെപി സെക്രെട്ടെറിയേറ്റിനു മുൻപിൽ നടത്തുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.സംസ്ഥാന ജനറൽ സെക്രെട്ടറി എ.എൻ രാധാകൃഷ്ണൻ,മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ,എന്നിവർക്ക് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ സമരം ആരംഭിച്ചത്.ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക,അയ്യപ്പ ഭക്തർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സമരം ആരംഭിച്ചത്.

Previous ArticleNext Article