കാസർകോഡ്:കാസർകോട്ട് വിവിധയിടങ്ങളിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹങ്ങൾക്ക് നേരെ കല്ലേറ്.കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ അയ്യപ്പ ജ്യോതിക്ക് പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് മാവുങ്കാലില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.പയ്യന്നൂര്‍ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി തെളിക്കല്‍ സംഘടിപ്പിച്ചത്.മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു.