ചെന്നൈ:സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്.ഐ.വി ബാധ.തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍വച്ച് എച്ച്‌ഐവി ബാധിച്ച യുവാവിന്‍റെ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവില്‍ എച്ഐ.വിബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ അക്കാര്യം അറിയിച്ചിരുന്നില്ല. ഇതിനാല്‍ യുവാവ് രക്തദാനം ചെയ്യുന്നത് തുടരുകയായിരുന്നു.കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കില്‍ നല്‍കിയ രക്തമാണ് യുവതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് ലാബ് ടെക്നീഷ്യന്‍മാരെ സസ്പെന്‍ഡ് ചെയ്തു.യുവതിയില്‍ എച്ച്‌ഐവി ബാധ സ്ഥരീകരിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് അണുബാധ ഏറ്റിട്ടുണ്ടോ എന്നത് ജനിച്ചതിനുശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.