Kerala, News

പിരിച്ചുവിട്ട എം പാനൽ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍

keralanews the m panel conductor who has been dismissed will be appointed as per qualification

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍.താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ആര്‍ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര്‍ ഇതിനകം അതാത് ഡിപ്പോകളില്‍ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ.ഉത്തരവിനെത്തുടര്‍ന്ന് പിരിച്ചുവിട്ട നാലായിരത്തോളം എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വരെ കാല്‍നടയായി നടത്തുന്ന ജാഥയില്‍ രണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം പങ്കെടുത്തത്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ പേരെയും സര്‍വീസില്‍ തിരിച്ചെടുക്കുക, ജീവിത സാഹചര്യം മനസ്സിലാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ ലോംഗ് മാര്‍ച്ച്‌.

Previous ArticleNext Article