കോഴിക്കോട്:തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് മായം കലര്‍ന്ന ശര്‍ക്കര എത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോഴിക്കോട്ടെ വ്യാപാരികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചു.കൂടാതെ ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്‌നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശവും നൽകിയിട്ടുണ്ട്. തുണികള്‍ക്ക് നിറം നല്‍കുന്ന മാരക രാസവസ്തു റോഡമിന്‍ ബി ശര്‍ക്കരയില്‍ കലര്‍ത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ വ്യാപാരികള്‍ മായം കല്‍ത്തിയ ശര്‍ക്കരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാലങ്ങളോളം കേട്കൂടാതിരിക്കാനും നിറം നിലനിര്‍ത്താനുമായി ചേര്‍ക്കുന്ന റോഡമിന്‍ ബി കാന്‍സര്‍ രോഗം വരെ ഉണ്ടാക്കുന്നതാണ്.