Kerala, News

സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു;പാലക്കാട് ബസ്സുകൾക്ക് നേരെ കല്ലേറ്

keralanews hartal announced by bjp in the state is progressing ksrtc bus damaged in stone pelting

തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഹർത്താലിൽ അങ്ങിങ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു.പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്ക് പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകൾ തകർന്നു.പാലക്കാട് ഡിപ്പോയിലെ ഒരു ബസ്സും, പെരിന്തല്‍മണ്ണ ഡിപ്പോയിലെ രണ്ടു ബസുകള്‍ക്കും നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ ഒന്‍പതു പേരാണ് കല്ലേറിനു പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.സെക്രെട്ടറിയേറ്റിനു  സമീപത്തെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. അതേസമയം ബത്തേരിയിൽ നിന്നും കർണാടകയിലേക്ക് നാലും കോഴിക്കോട്ടേക്ക് മൂന്നും ബസ്സുകൾ പുറപ്പെട്ടു.പോലീസ് സംരക്ഷണയിലാണ് ഇവ സർവീസ് നടത്തുന്നത്.ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്താത്തതിനെ തുടർന്ന് ശബരിമല തീർത്ഥാടകർ ചെങ്ങന്നൂരിൽ കുടുങ്ങി.അതേസമയം ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിട്ടുണ്ട്.നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നവരെയും വഴിതടയുന്നവരെയും ഉടൻ കസ്റ്റഡിയിലെടുക്കണം.സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്.

Previous ArticleNext Article