India, News

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നില്‍; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

keralanews counting of votes for assembly elections in five states

ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ  രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ലീഡ് ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ പിന്നിലാണ്.2013ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റില്‍ ബി.ജെ.പി 163 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ കോണ്‍ഗ്രസാണ് മുന്നില്‍.മധ്യപ്രദേശില്‍ ആകെ 230 സീറ്റുകളാണുള്ളത്. 2003 തൊട്ട് ബി.ജെ.പിയാണ് ഇവിടെ അധികാരത്തില്‍.2013ല്‍165 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 29ല്‍ 27 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.

ഛത്തീസ്ഗഡിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്.90 അംഗ നിയമസഭയിൽ കോൺഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി രമൺ സിങ്ങിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്.സ്വന്തം മണ്ഡലത്തിലും രമൺ സിങ് പിന്നിലാണ്.32 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

Previous ArticleNext Article