കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തിലേക്ക്.മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ ഇ.പി ജയരാജന്, എ കെ ശശീന്ദ്രന് ഉള്‍പ്പെടെയുള്ള 63 പേരാണ് കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.യാത്ര ടിക്കറ്റുകളും തുകയായ 2,28,000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് വഴി അടപ്പിച്ചു എന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. അതേസമയം പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
Kerala, News
കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തിലേക്ക്
Previous Articleശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു