
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി.കിയാൽ എംഡി വി.തുളസീദാസ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.രാവിലെയും വൈകിട്ടുമാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക.വിമാനത്താവളത്തിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് കെഎസ്ആർടിസി ജന്റം ബസിന്റെ സർവീസ് തുടങ്ങിയിരിക്കുന്നത്.രാവിലെ 8.30 ന് കണ്ണൂരിൽ നിന്നും മട്ടന്നൂർ ബസ് സ്റ്റാൻഡ് വഴി വിമാനത്താവളത്തിലേക്ക് സർവീസ് നടത്തും.ശേഷം പത്തുമണിക്ക് വിമാനത്താവളത്തിൽ നിന്നും തലശ്ശേരിയിലേക്ക് പോകും.വൈകുന്നേരം 4.15 ന് ഇരിട്ടിയിൽ നിന്നും വിമാനത്താവളത്തിലെത്തുന്ന ബസ് 5.20 ന് കണ്ണൂരിലേക്ക് തിരിച്ച് സർവീസ് നടത്തും.വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ എ.സി ബസുകൾ ഉൾപ്പെടെ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.