Kerala, News

പി.കെ ശശിക്കെതിരെ സിപിഎം നടപടി; പ്രാഥമികാംഗത്വം ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

keralanews cpm action against p k sasi and suspended for six months

തിരുവനന്തപുരം:വനിതാനേതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പി.കെ ശശിക്കെതിരെ സിപിഎം നടപടി.പാലക്കാട് ജില്ലാ സെക്രെട്ടറിയേറ്റ് അംഗമായ ശശിയെ പാർട്ടിയുടെ പ്രാഥമികംഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.പരാതി അന്വേഷിച്ച പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.വനിതാ നേതാവിനോട് പി.കെ ശശി ഫോണിൽ വിളിച്ച് മോശം രീതിൽ സംസാരിച്ചിരുന്നതായി മന്ത്രി എ.കെ ബാലൻ,പി.കെ ശ്രീമതി എം.പി എന്നിവരടങ്ങുന്ന കമ്മീഷൻ കണ്ടെത്തിയിരുന്നു.എന്നാൽ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ ആരോപണത്തെ ശരിവയ്ക്കുന്ന പരാമർശങ്ങളൊന്നും കമ്മീഷൻ റിപ്പോർട്ടിൽ ഇല്ല.ശശിക്കെതിരെയുള്ള പരാതി ഗൗരവമുള്ളതാണെന്ന് കമ്മീഷൻ കണ്ടെത്തിയതായി സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ അറിയിച്ചു.പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ബോധ്യപ്പെടുന്ന മാതൃകാപരമായ നടപടി ശശിക്കെതിരെ ഉണ്ടാകണമെന്നാണ് സംസ്ഥാന സെക്രെട്ടെറിയേറ്റ് വിലയിരുത്തിയത്.അതിനാൽ ശശിയെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതായും കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.അതേസമയം തനിക്കെതിരെ ഉയർന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് പി.കെ ശശി പറഞ്ഞു.പാർട്ടിയിലെ തന്നെ ചിലർ തനിക്കെതിരായി പ്രവർത്തിച്ചെന്ന ആരോപണവും ശശി ഉന്നയിച്ചു.എന്നാൽ ശശിക്കെതിരായ പാർട്ടി നടപടി തൃപ്തികരമാണെന്ന് പരാതിക്കായി പറഞ്ഞു.ഇക്കാര്യത്തിൽ താൻ പരസ്യപ്രതികരണത്തിനില്ലെന്നും കേസിൽ തുടർനടപടികൾക്കില്ലെന്നും പരാതിക്കാരിയായ വനിതാ നേതാവ് അറിയിച്ചു.

Previous ArticleNext Article