കർണാടക:മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു.മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബെംഗളൂരു- മൈസൂരു പാതയിലെ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചക്കാണ് അപകടം നടന്നത്. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു.അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുപ്പതിലധികം പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.
India, News
കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു
Previous Articleകണ്ണൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി