Food, Kerala, News

ഇനിമുതൽ സ്കൂളുകളിൽ പൊതിച്ചോർ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

keralanews direction that dont bring pothichoru to school

തിരുവനന്തപുരം:ഇനിമുതൽ സ്കൂളുകളിൽ പൊതിച്ചോർ കൊണ്ടുവരാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.വാട്ടിയ ഇലയിലെല്ലാം പൊതിഞ്ഞ് ഭക്ഷണം കൊണ്ടുവരുന്നതിന് പകരം ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം എന്നാണ് നിര്‍ദേശം.സ്‌കൂളില്‍ ചടങ്ങുകള്‍ നടക്കുമ്ബോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത് എന്ന നിര്‍ദേശവുമുണ്ട്. ചില സ്കൂളുകളിൽ ഹരിത പെരുമാറ്റച്ചട്ട ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിര്‍ദേശം. മാത്രമല്ല,സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുതെന്നും, ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇതിനുപുറമെ,സ്‌കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണം,ശുചിമുറികളില്‍ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

Previous ArticleNext Article