
തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ.ശബരിമല കർമസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ഇന്നലെ വൈകിട്ട് 7.30 തോടെ ശശികല ശബരിമലയിലെത്തിയിരുന്നു. ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമര്‍ജന്‍സി വാഹനത്തിൽ കെ.പി ശശികലയെ പമ്ബ സ്റ്റേഷനിലേക്ക് മാറ്റി.