
ഇടുക്കി:കനത്ത മഴയെ തുടർന്ന് വട്ടവടയിൽ ഉരുൾപൊട്ടൽ.ഇതേ തുടർന്ന് രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുള്‍പൊട്ടിയത്. കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് തീരങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ ഗജ ചുഴലിക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്.