Kerala, News

വീശിയടിച്ച് ഗജ ചുഴലിക്കാറ്റ്;വേളാങ്കണ്ണി പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം; ക്രിസ്തുരൂപം തകർന്നു;മരണം 16 ആയി

keralanews widespread damage in gaja cyclone in velankanni church and death toll raises to 16

ചെന്നൈ:കനത്ത നാശംവിതച്ച് തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കറ്റ് ആഞ്ഞടിക്കുന്നു.കലിതുള്ളിയ കാറ്റിൽ ഇതുവരെ 16 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധിവീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതും ദുരന്തത്തിന്റെ ആക്കം കൂട്ടി. 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.വീശിയടിച്ച കാറ്റിൽ വേളാങ്കണ്ണി പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.ഒരുമാസം മുൻപ് പള്ളിയോട് ചേർന്ന് നിർമിച്ച ഏഷ്യയിലെ ഏറ്റവും ഏറ്റവും വലിയ ക്രിസ്തുരൂപം കട്ടിൽ തകർന്നു.രൂപത്തിന്റെ കൈകളാണ് കാറ്റിൽ തകർന്നത്.ശക്തമായ കാറ്റിൽ പള്ളിയോട് ചേർന്ന് നിരവധി മരങ്ങൾ കടപുഴകി വീണു.മരങ്ങൾ വീണ് പ്രദേശത്തെ വാഹനഗതാഗതവും താറുമാറായി.കാറ്റ് അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബാലചന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കടല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.

Previous ArticleNext Article