Kerala, News

ശബരിമല സ്ത്രീ പ്രവേശനം;മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു

keralanews women entry in sabarimala an all party meeting convened by cm has commenced

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു.മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട. യു.ഡി.എഫും ബി.ജെ.പിയും യോഗത്തില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സെപ്തംബര്‍ 28 ന് സുപ്രീംകോടതി അനുവദിച്ച ശബരിമലയിലെ യുവതി പ്രവേശന വിധി ക‍ഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വി‍ളിച്ചത്.നാളെ വൈകീട്ടാണ് 64 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്. മണ്ഡലകാലത്ത് യുവതിപ്രവേശനം വിലക്കാനാവില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നതും സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും.പുന:പരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുത് എന്നതാണ് യുഡിഎഫ് ആവശ്യം. യുവതി പ്രവേശനം വിലക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഇരുകക്ഷികളും യോഗത്തില്‍ ആവശ്യപ്പെടും.

Previous ArticleNext Article