ന്യൂഡൽഹി:ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ 6 -മത്തെ തവണയാണ് വില വര്‍ധിപ്പിച്ചത്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ത്തുന്നതിനോടൊപ്പമാണ് പാചക വാതകവിലയും വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
India, News
ഉപഭോക്താക്കൾക്ക് ഇരുട്ടടി;പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി
Previous Articleതിരുവനന്തപുരം മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വൻ തീപിടുത്തം