Kerala, News

ശബരിമല കയറാൻ ഒരു യുവതി കൂടി എത്തി; ശക്തമായ മഴയും തിരക്കും കാരണം യാത്ര നാളത്തേക്ക് മാറ്റി

keralanews one more lady came to visit sabarimala but journey shifted to tomorrow due to heavy rain

പത്തനംതിട്ട:ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യുവതി കൂടി പോലീസിനെ സമീപിച്ചു.ദളിത് മഹിള ഫെഡറേഷന്‍ നേതാവായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ഇരുമുടിക്കെട്ടുമായി മലയിലെത്തിയിരിക്കുന്നത്.എന്നാൽ ലകയറാന്‍ തയ്യാറായിരിക്കുന്ന മഞ്ജുവിന്റെ നീക്കത്തിനെതിരെ പമ്ബയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്ബയില്‍ ഒത്തുകൂടിയത്.ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സമരക്കാര്‍ പറഞ്ഞു.അതേസമയം പമ്പയിലും സന്നിധാനത്തും കനത്ത മഴയും തിരക്കും അനുഭവപ്പെടുന്നതിനാൽ മഞ്ജുവിനോട് യാത്ര നാളത്തേക്ക് മാറ്റിവെക്കാൻ പോലീസ് ആവശ്യപ്പെട്ടു.ദളിത് നേതാവ് കൂടിയായ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്. മഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ലഭ്യമാകേണ്ടതുണ്ട് എന്നാണ് വിവരം.കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു.തനിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചു എന്നായിരുന്നു മഞ്ജു പോലീസിനോട് പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിനെതിരെയുള്ള കേസുകളെ കുറിച്ചുളള സന്പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രം മഞ്ജുവിനെ സന്നിധാനത്തേക്ക് പ്രത്യേക സുരക്ഷയോടെ കടത്തി വിട്ടാല്‍ മതി എന്ന നിലപാട് ആണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous ArticleNext Article