India, News

അമൃതസറിൽ ട്രെയിൻ അപകടത്തിൽ 60 പേർ മരിച്ചു

keralanews 60 died in a train accident in amrithsar (2)

പഞ്ചാബ്:അമൃത്‌സറിൽ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ചു.ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ്‌ ട്രെയിന്‍ ഇടിച്ചു കയറിയത്‌.അമൃത്സറിലെ ഛൗറാ ബസാറില്‍ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടത്തിന്‌  കാരണമായത്.അമൃത്സറിലെ റെയില്‍വേ ട്രാക്കിന് 200 അടി അകലെയായിരുന്നു `രാവണ്‍ ദഹന്‍’ എന്ന ചടങ്ങിനായ് വേദിയൊരുക്കിയിരുന്നത്. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങാണത്. ചടങ്ങ് വ്യക്തമായി കാണാനായി നിരവധിയാളുകള്‍ റെയില്‍ ട്രാക്കില്‍ തടിച്ച്‌കൂടിനില്‍ക്കുന്നതിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.രാവണന്‍റെ രൂപത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. ഇതോടെ ട്രെയിന്‍ വരുന്ന ശബ്ദം ആളുകള്‍ കേട്ടില്ല. ഇത് താഴേയ്ക്ക് വീണ് അപകടം ഒഴിവാക്കാനായും ആളുകള്‍ ട്രാക്കിലേക്ക് മാറി നിന്നിരുന്നു. ഇതിനിടെ വേഗത്തിലെത്തിയ ട്രെയിന്‍ ആളുകള്‍ക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു.ചടങ്ങ് സംഘടിപ്പിച്ചതില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. ട്രെയിന്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയോ ലെവല്‍ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article