Kerala, News

ഓൺലൈൻ വ്യാപാര ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ

keralanews two arrested who make fraud misleading that they are online agents

കാസർഗോഡ്:ഓൺലൈൻ വ്യാപാര ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ പി.വി ആദർശ്(21),സൽമാൻ ഫാരിസ്(21),എന്നിവരെയാണ് കാസർഗോഡ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഓൺലൈൻ വിലപ്പനയുടെ ഇടനിലക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു. തട്ടിപ്പിനിരയായ കാസർഗോഡ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.തട്ടിപ്പ് നടത്തുന്നതിനായി ആദ്യം ഓൺലൈനിൽ നിന്നും ഇലക്ട്രോണിക്സ് ഉൽപ്പന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിക്കും.പിന്നീട് ചില ആപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽപ്പന നടത്തുന്നവരുടെയും വിവരങ്ങൾ ശേഖരിക്കും.ശേഷം ഇവരുടെ ഇടനിലക്കാരെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പണം തട്ടും.ഇത്തരത്തിൽ പലരിൽ നിന്നായി ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തതായി പറയപ്പെടുന്നു. സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ടൌൺ എസ്‌ഐ പി.അജിത്കുമാർ,എഎസ്ഐ ഉണ്ണികൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർമാരായ തോമസ്,ഓസ്റ്റിൻ തമ്പി,ചെറിയാൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Previous ArticleNext Article