Kerala, News

കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട; മുന്നൂറോളം ലഹരിഗുളികകൾ പിടിച്ചെടുത്തു

keralanews 300 drug tablets seized from kuttupuzha check post

ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്തുകയായിരുന്ന 300 ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. സംഭവവുമായ് ബന്ധപ്പെട്ട കണ്ണൂര്‍, പഴയങ്ങാടി പ്രദേശങ്ങളില്‍ വ്യാപമായി ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന കണ്ണപുരം സ്വദേശി കടപ്പറത്തകത്ത് അബ്ദുറഹ്മാനെ(22) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ബൈക്കില്‍ പ്രത്യേകം നിര്‍മ്മിച്ച അറയിലാണ് 200 ഗ്രാം വരുന്ന ലഹരി ഗുളികകള്‍ പ്രതി കടത്തിയത്.ഇയാള്‍ സഞ്ചരിച്ച ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.ലഹരിക്കായ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന നൈട്രോസണ്‍ സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ബംഗളുരിവില്‍ നിന്നാണ് പ്രതി ഇവ കടത്തിയെതന്നും നിരവധി തവണ കണ്ണൂരിലേക്ക് ഇത്തരം ലഹരി ഗുളികകള്‍ ഇയാള്‍ കടത്തിയതായും എക്‌സൈസ് സംഘത്തിന് ഇയാൾ മൊഴി നല്‍കി.കാന്‍സര്‍ ഉള്‍പ്പെടെ മാരക അസുഖങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ് ഇത്തരം ഗുളികകള്‍ മരുന്ന് ഷോപ്പില്‍ നിന്ന് വിതരണം ചെയ്യുന്നത്.ഇത്തരം ഗുളികകളാണ് വന്‍ തോതില്‍ പ്രതി കടത്തി കൊണ്ട് വന്ന് വിതരണം നടത്താന്‍ ശ്രമിച്ചത്. ഇത്തരം ഗുളികകള്‍ അനധികൃതമായി കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതിയെ വെള്ളിയാഴ്ച വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.എക്‌സൈസ് ഇൻസ്പെക്റ്റർ ടൈറ്റസ്.സി.ഐ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി സുധീര്‍,എം.കെ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സി ഷിബു,ടി.ഒ വിനോദ്, എം.ബിജേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Previous ArticleNext Article