India, News

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

keralanews supreme court will not consider the review petition on sabarimala woman entry immediately

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ  ഉടൻ പരിഗണിക്കില്ലെന്ന്  സുപ്രീം കോടതി.ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ ഉന്നയിച്ച ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍‌ ഗൊഗോയ് ആണ് തള്ളിയത്. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്നും കോടതി വ്യക്തമാക്കി.ശബരിമല വിധിക്കെതിരെ ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനായി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. പതിനാറാം തീയ്യതി തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കാനിരിക്കുകയാണ്. അതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണം. തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണം.പന്ത്രണ്ടാം തീയ്യതി മുതല്‍ കോടതിയും അവധിയില്‍ പ്രവേശിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ മാത്യൂ നെടുമ്പാറ പറഞ്ഞു. കോടതി അടച്ചാല്‍ തുറക്കില്ലേ എന്നായിരുന്നു ഈ ആവശ്യത്തോടുള്ള ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സാധാരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറ‍ഞ്ഞു.അതിനിടെ പന്തളം കൊട്ടാരം നിർവാഹക സംഘം,പീപ്പിൾ ഫോർ ധർമ,എന്നീ രണ്ട കക്ഷികൾ കൂടി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹർജികൾ നൽകി. പുനഃപരിശോധനാ ഹർജികൾ ക്രമപ്രകാരം അതെ ബെഞ്ച് ചേമ്പറിൽ പരിശോധിക്കുകയാകും ആദ്യം ചെയ്യുക.നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന്റെ അധ്യക്ഷൻ ദീപക് മിശ്ര ആയിരുന്നതിനാൽ പുനഃപരിശോധ ഹർജി പരിഗണിക്കുന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരിക്കും തീരുമാനമെടുക്കുക.

Previous ArticleNext Article