തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം.വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം.ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. പൂജ അവധിക്കായി വെള്ളിയാഴ്ച കോടതി അടയ്ക്കുകയാണ്. 22 ന് ശേഷമായിരിക്കും ഇനി കോടതി തുറക്കുക. ശേഷമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക.
Kerala, News
ശബരിമല സ്ത്രീപ്രവേശനം;എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും
Previous Articleനടൻ കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി