Kerala, News

കാസർകോട്ട് കനത്ത മഴയും ചുഴലിക്കാറ്റും;വൻ നാശനഷ്ടം;മൊബൈൽ ടവറടക്കം നിലംപൊത്തി

keralanews heavy rain and storm in kasargod widespread damage mobile tower damaged

കാസർഗോഡ്:കാസർകോഡ് ഇന്ന് ഉച്ചയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം.വ്യാഴാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്‌ക്കൊപ്പമുണ്ടായിരുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി.കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന് തൊട്ടടുത്ത പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിനും ഷീറ്റ് വന്നു പതിച്ച നാശനഷ്ടമുണ്ടായി.ഇവിടെ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കാസർകോഡ് പുതിയ ബസ്സ്റ്റാൻഡിന് സമീപം കോട്ടക്കണ്ണിയിൽ മരം വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു.

Previous ArticleNext Article