India, News

കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യം കണ്ടെത്തി;പ്രതിഷേധം ശക്തം

keralanews the virus has been found in the polio drops provided to children

ന്യൂഡൽഹി:കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. ടൈപ്പ്-2 പോളിയോ വൈറസ് തുള്ളിമരുന്നിൽ ഉണ്ടായിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ മരുന്നിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍പ് ഉത്തര്‍പ്രദേശിലും ഇതേ വീഴ്ച സംഭവിച്ചിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെപ്രവര്‍ത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സര്‍വൈലന്‍സ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകള്‍ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക് ഐ.പി.വി(ഇന്‍ആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Previous ArticleNext Article