Kerala, News

ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാക്കും

keralanews aadhar of children will be canceled if they do not update their biometric informations

തിരുവനന്തപുരം:വിരലടയാളം, കൃഷ്ണമണി ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാര്‍ റദ്ദാക്കാൻ നീക്കം.ആധാര്‍ നമ്പർ ഉണ്ടായിട്ടും ഭൂരിഭാഗം കുട്ടികളും അപ്‌ഡേറ്റ് ചെയ്യുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് യുഐഡിഎഐയുടെ തീരുമാനം.അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്ക് ആധാര്‍ എടുക്കുമ്പോൾ ബയോമെട്രിക്‌സ് എടുക്കാറില്ല.എന്നാല്‍ അഞ്ചു വയസ്സ് കഴിയുമ്ബോഴും 15 വയസ്സ് കഴിയുമ്പോഴും ബയോമെട്രിക്‌സ് രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിയമം.ഏഴു വയസ്സ് കഴിഞ്ഞിട്ടും ബയോമെട്രിക്‌സ് നല്‍കാത്ത കുട്ടികളുടെ ആധാര്‍ താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് അറിയിച്ച്‌ അക്ഷയ സംസ്ഥാന ഓഫീസിന് കത്ത് ലഭിച്ചു. ഇവര്‍ക്ക് ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്താല്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ 15 വയസ്സ് കഴിഞ്ഞിട്ടും ഒരിക്കല്‍പോലും അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ആധാര്‍ റദ്ദാകും.സംസ്ഥാനത്ത് ആധാര്‍ മെഷീനുള്ള 800 അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അഞ്ചു വയസ്സിന് ശേഷമുള്ള ആദ്യ അപ്‌ഡേഷന്‍ സൗജന്യമാണ്. രണ്ടാമത്തെ അപ്‌ഡേഷന് 25 രൂപ ഫീസ് നല്‍കണം.

Previous ArticleNext Article