കണ്ണൂര്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യവും ഇറച്ചിയും ഭക്ഷണങ്ങളും എത്തുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കു പുറത്തു നിന്നുള്ള മൂന്നംഗ സംഘമാണ് പതിവായി ഭക്ഷണമെത്തിക്കുന്നത്. ഞായറാഴ്ച പകൽ ജയിലിനുള്ളിലേക്ക് ഇറച്ചിയും മറ്റും എറിഞ്ഞുകൊടുക്കാൻ എത്തിയവർ ജീവനക്കാരെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. വനിതാ ജെയിലിനും സ്‌പെഷ്യൽ സബ് ജയിലിനും അടുത്തുള്ള മതിലിനു മുകളിലൂടെയാണ് സാധനങ്ങൾ ജയിലിനുള്ളിലേക്ക് എറിയുന്നത്.ബിഗ് ഷോപ്പറിൽ സാധങ്ങളുമായി എത്തിയവർ ജയിലിലേക്ക് സാധനങ്ങൾ എറിയുമ്പോൾ പുറത്തു നിന്നും ജയിലിലേക്ക് ഡ്യൂട്ടിക്കായി എത്തുകയായിരുന്ന ജീവനക്കാരൻ ഇത് കാണുകയും ഇയാൾ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴക്കിയപ്പോൾ ജയിലിനുള്ളിലെ ജീവനക്കാർ ഓടിയെത്തുകയും ചെയ്തു.ഇതോടെ സാധനങ്ങൾ ഉപേക്ഷിച്ച് മൂന്നംഗസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.ജയിൽ ആശുപത്രിക്കടുത്തേക്ക് വീഴത്തക്ക വിധമാണ് സാധനങ്ങൾ എറിഞ്ഞു കൊടുത്തത്. അതേസമയം സംഭവം ജയിലധികൃതർ മൂടിവെയ്ക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല എന്നതാണ് ആരോപണം.
Kerala, News
കണ്ണൂർ ജയിലിലെ പുതിയ വിവാദം;മതിലിനു മുകളിലൂടെ ജയിലിനുള്ളിലേക്ക് മദ്യവും ഇറച്ചിയും എറിഞ്ഞു കൊടുക്കുന്നതായി കണ്ടെത്തി
Previous Articleകവർച്ചാകേസ് പ്രതികൾ പിടിയിൽ