India, News

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി

keralanews the indian sailor abhilash tomys location founded who went missing during golden globe journey

കൊച്ചി:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ ഇന്ത്യൻ നാവികനും മലയാളിയുമായ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി  കണ്ടെത്തി.ഇന്ത്യൻ നാവികസേനയുടെ P- 81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്.പായ്‌വഞ്ചിയുടെ തൂൺ തകർന്നെന്നും തനിക്ക് നടുവിന് സാരമായി പരിക്കേറ്റെന്നും എഴുനേൽക്കാൻ കഴിയുന്നില്ലെന്നും അഭിലാഷ് അയച്ച സന്ദേശത്തിൽ പറയുന്നു. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പെട്ടത്.ഓസ്‌ട്രേലിയൻ നേവിയും ഇന്ത്യൻ നേവിയും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത്. എന്നാൽ പായ്‌വഞ്ചിക്കടുത്തേക്ക് ആർക്കും ഇതുവരെ എത്താനായിട്ടില്ല.താൻ സുരക്ഷിതനാണെന്നും ബോട്ടിനുള്ളിൽ കിടക്കുകയാണെന്നും അഭിലാഷ് അവസാനമായി അയച്ച സന്ദേശത്തിൽ പറയുന്നു.

Previous ArticleNext Article